ജില്ലാ ഗ്രിവൻസ് സെൽ

ജില്ലയിലെ പെൻഷൻകാരുടെ എല്ലാ പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം
നേടിക്കൊടുക്കാനുള്ള സൗജന്യ സേവനം നൽകുന്ന സമിതിയാണ് “ജില്ലാ ഗ്രിവൻസ് സെൽ''.

 പെൻഷൻ നിയമങ്ങളിൽ സാമാന്യം നല്ല അറിവും പ്രവർത്തിപരിചയവുമുള്ള, താഴെ പറയുന്ന
അംഗങ്ങളാണ് ഇതിന്റെ സാരഥികൾ.

ചെയർമാൻ
കൺവീനർ
അംഗങ്ങൾ

 കെ. രാമചന്ദ്രൻ മാസ്റ്റർ    9447525072   
 കെ. ഗോപിനാഥൻ മാസ്റ്റർ   9495251271
 വിജയൻ കളരിയ്ക്കൽ   9495551435
 പി. ആർ സിദ്ധാർത്ഥൻ മാസ്റ്റർ    9447617870
 ടി. ഗോപാലകൃഷ്ണൻ   9947689407
 പി എ. രാജൻ മാസ്റ്റർ   9745095003

 

പ്രവർത്തനം 

               എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിൽ പത്തു മണി മുതൽ ഒരു മണിവരെ. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം.


 KSSPU വിൽ അംഗങ്ങളായി ജില്ലയിൽ 33000(മുപ്പത്തിമൂവായിരം)ത്തോളം പെൻഷൻകാരുണ്ട്. ഇവരിൽ സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും ഉൾപ്പെടുന്നു. ഭൂരിഭാഗം പെൻഷൻകാരും വിവിധ ഡിപ്പാർട്ടുമെന്റുകളിൽ, വിവിധ തസ്തികകളിൽ വിരാജിച്ചവരും വിവിധ വർഷങ്ങളിൽ വിരമിച്ചവരുമാണ്. ഏറെപ്പേരും സ്വന്തം പെൻഷൻ എത്രയെന്നോ, സമയാസമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ, നോമിനേഷൻ പോലുള്ള കാര്യങ്ങളിൽ കൂടുതലായി എന്തെങ്കിലും ചെയ്തുവയ്ക്കാനുണ്ടോ, കമ്മ്യൂട്ടേഷൻ പോർഷൻ യഥാവസരം റെസ്റ്റോർ ചെയ്തു കിട്ടിയിട്ടുണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ അജ്ഞരാണ്. അതുപോലെതന്നെ കുടുംബ പെൻഷന്റെ കാര്യത്തിൽ