കേരളത്തിനൊരു നാഥനുണ്ട് - പ ചിത്രന്‍ നമ്പുതിരിപ്പാട്


ബംഗളുരുവിൽനിന്നും മുംബൈയിൽ നിന്നും രണ്ട് മക്കള്‍ വിളിച്ചു, അമ്മാവന് പ്രശ്നമൊന്നുമില്ലല്ലാ. ഞാൻ പറഞ്ഞു; സുഖമായിരിക്കുന്നുവെന്ന്. കോവിഡ് എന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ എന്നറിയാനാണ് വിളിച്ചതെന്ന് മനസ്സിലായി. വയസ്സായവര പെട്ടെന്ന് ബാധിക്കുമെന്നാണല്ലോ റിപ്പോർട്ട്. 101-ാം വയസ്സിലേക്ക് കടന്ന പി ചിത്രൻനമ്പൂതിരിപ്പാട് ചെറുചിരിയോടെ പറഞ്ഞു.

"കോവിഡ ആർക്കും ബാധിക്കാം. ഇതിനേക്കാൾ ഭീകരമായ പ്ലേഗും വസൂരിയും മലേറിയയും അതിജീവിച്ചല്ലേ ഞാൻ നൂറ്റാണ്ട് പിന്നിട്ടത്. എനിക്ക് ഈ സമൂഹത്തെക്കുറിച്ചാണ് ആധി. നാം ഇതിനെയും അതിജീവിക്കും. പണ്ട് പകർച്ചവ്യാധിവന്നാൽ സർക്കാരോ ആരോഗ്യ സംവിധാനമോ ഉണ്ടായിരുന്നില്ല. ഇന്ന് കേരളത്തിനൊരുനാഥനുണ്ട്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. രണ്ട് പ്രളയവും നിപ്പയും അതിജീവിച്ചതിന്റെ നേതൃത്വം നൽകിയ സർക്കാരിന് ഈ മഹാമാരിയേയും തുരത്താനാകും" - ചെമ്പൂക്കാവിലെ മുക്തിയിലിരുന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ ജനിച്ചു വളർന്ന എടപ്പാൾ മൂക്കുതലയിലെ പകരാവൂർ മനയ്ക്കൽ പകർച്ചവ്യാധി ഉണ്ടാകുന്നവരെ കിടത്താൻ പ്രത്യേക വീട് ഉണ്ടാക്കിയിരുന്നു. എന്റെ ജ്യേഷ്ഠന്റെ മകൻ കൃഷ്ണൻ 1930ൽ തുശൂർ സെന്റ്തോമസ് കോളേജിൽ പഠിക്കുന്നകാലം. ഇ എം എസും അവിടെ പഠിച്ചിരുന്നു. അവർ ഒരുമിച്ചാണ് ലോഡ്ജിൽ താമസിച്ചിരുന്നത്. ഒരിക്കൽ കാറിൽ കൃഷ്ണനെ കൊണ്ടു വന്നപ്പോഴാണ് വസൂരിയാണെന്നറിഞ്ഞത്. കൃഷ്ണനെ വേറിട്ട വീട്ടിലേക്ക് കൊണ്ടുപോകുന്നതു കണ്ടു. പിന്നെ തിരിച്ചുവന്നില്ല. പകർച്ചവ്യാധി വന്നാൽ മരണം ഉറപ്പായ കാലമായിരുന്നു അത്.

യൂറോപ്പിൽ അഞ്ചു കോടിയിലേറെപ്പേരുടെ ജീവനെടുത്ത പ്ലേഗ് 1935ൽ കുന്നംകുളത്തും 1942ൽ തുശൂരും വന്നതും ഓർക്കുന്നു. കേരളത്തിലും പലരും മരിച്ചു. 1960കളോടെയാണ് പകർച്ചവ്യാധികളിൽ നിന്ന് കേരളം മോചിതമായത്. കോവിഡിനും പ്രതിരോധ കുത്തിവയ്പ് കണ്ടത്താ നാകുമെന്നാണ് പ്രതീക്ഷ. ആരെയും ഭയക്കാത്ത അമേരിക്ക ആദ്യമെല്ലാം കോവിഡിനെ ഗൗനിച്ചില്ല. അതിന്റെ ഫലവും അവർ അനുഭവിക്കുന്നു. കേരളം ആദ്യംതന്നെ പ്രതിരോധ നടപടി സ്വീകരിച്ചത് രക്ഷയായി. ഇതിന്റെ വ്യാപനം ഉൽക്കണ്ഠയുണ്ടാക്കുന്നു. കേരളം നിയന്ത്രണവും പാക്കേജും ആദ്യം പ്രഖ്യാപിച്ചു. അതിനു ശേഷമാണ് കേന്ദ്രസർക്കാർ ലോക്ക്ഡൗണും സാമ്പത്തിക പാക്കേജ്രം പ്രഖ്യാപിക്കാൻ നിർബന്ധിതമായതെന്നും ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു.

Related