സമൂഹത്തിന് അന്നമൂട്ടി പെൻഷണർമാർ
കോവിഡ് 19 ഭീഷണി കാലത്ത് വാർധക്യത്തിൻറ അവശതകൾ മറന്ന് സമൂഹത്തോടുള്ള കടമ നിറവേറ്റുകയാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ. അന്നമൂട്ടാനുള്ള അരിയും പലവ്യഞ്ജനങ്ങളുമെല്ലാമായി 3,000 കിലോയിലധികം ഭക്ഷ്യവസ്തുക്കളാണ് യൂണിറ്റുകൾ ജില്ലയിലെ വിവിധ സമൂഹഅടുക്കളയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ പെൻഷൻ നൽകിയും അവർ പങ്കാളികളായി.
ജില്ലയിലെ ഓരോ പഞ്ചായത്തിലെയും സമൂഹഅടുക്ക ളയിലേക്കാവശ്യമായ ഭക്ഷ്യവക്കൾക്കുപുറമേ സാനിറ്റസറുകളും മായ്ക്കുകളും വിതരണം ചെയ്യാൻ അവർ ഉത്സാഹിച്ചു. ഇതുവരെ ചാവക്കാട്, പഴയന്നൂർ, ഇരിങ്ങാലക്കുട ടൗൺ, തൃശ്ശൂർ ഈസ്റ്റ് എന്നീ ബ്ലോക്ക് കമ്മിറ്റികൾ സഹായംകൈമാറി. ഒല്ലൂർ, പാഞ്ഞാൾ, അവണൂർ സൗത്ത്, എറിയാ ട്, നെന്മണിക്കര, വെള്ളാങ്ങലൂർ, പടിയൂർ, പുതുക്കാട്, മുരിയാട്, കാറളം, പഴയന്നൂർ, കൊടകര, വേളൂക്കര, വടക്കേക്കാട് എന്നീ യൂണിറ്റുകളും തങ്ങളുടെ പഞ്ചായത്ത് അതിർത്തിയിലുള്ള സമൂഹഅടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി മാതൃകയായി.