മന്ത്രി കെ. രാജൻ രണ്ടാം ദിവസം സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു


റവന്യുവകുപ്പ്‌ മന്ത്രി കെ.രാജന്‍ രണ്ടാം ദിവസം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം പകര്‍ന്നു കൊണ്ടാണ്‌ അദ്ദേഹം ആരംഭിച്ചത്‌.......

റവന്യുവകുപ്പ്‌ മന്ത്രി കെ.രാജന്‍ രണ്ടാം ദിവസം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം പകര്‍ന്നു കൊണ്ടാണ്‌ അദ്ദേഹം ആരംഭിച്ചത്‌.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള സംഘടനാപ്രവര്‍ത്തനം എങ്ങനെയാകണമെന്ന ചോദ്യത്തിന്‌ കേരളീയ പൊതുസമുഹത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന നന്മയുടെ അപൂര്‍വമായ മാതൃകയാണ്‌ കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്സ്‌ യൂണിയന്‍. പെന്‍ഷനുമായി ബന്ധപ്പെട്ട്‌ ഒരു വകുപ്പുതന്നെ രൂപീകരിക്കേണ്ട പ്രശ്നംസം സ്ഥാനത്ത്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. പെന്‍ഷന്‍കാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും നവകേരള നിര്‍മ്മാണത്തിന്‌ പെന്‍ഷന്‍ വിഭാഗത്തെ പ്രയോജനപ്പെടുത്താനും കൃത്യമായ പഠനങ്ങളും രേഖകളും ആവശ്യമാണ്‌. കേരളത്തില്‍ വനിതാ ശിശുക്ഷേമവകുപ്പ്രൂപീകരിച്ചതുപോലെപെന്‍ഷന്‍വകുപ്പും പ്രാധാന്യമര്‍ഹിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങളെക്കാള്‍ ദുരന്തപൂര്‍ണ്ണമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത്‌ നമ്മുടെ സംഘടനാശക്തിയുംസംഘബോധവും കൊണ്ടാണെന്നുകാണാം. മൂവായിരത്തിലേറെ കോടി വരുന്ന ഭീമമായ നഷ്ടം പരിഹരിക്കാന്‍ കേരള സ്റ്റേറ്റ്‌സര്‍വീസ്‌ പെന്‍ഷനേഴ്സ്‌ യൂണിയന്‍ ഉള്‍പ്പടെ സര്‍ക്കാര്‍ ജീവനക്കാരും പൊതുസമുഹവും കൈകോര്‍ത്തു. നിങ്ങള്‍ പഠിപ്പിച്ചുതന്ന പാഠത്തിന്‌ ഞങ്ങളുടെ പുതിയ തലമുറ സല്യൂട്ട്‌ ചെയ്യുന്നു; മന്ത്രി കെ.രാജന്‍ ഉപസംഹരിച്ചു. പ്രസിഡന്റ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ സി. അപ്പുകൂട്ടി സ്വാഗതവും ആലീസ്‌ മാത്യു നന്ദിയും പറഞ്ഞു.
 

Related