തൃശ്ശൂരിലേക്ക് ഹൃദയപൂർവം...


മേളഗോപുരങ്ങള്‍ ഉയരുന്ന പൂരങ്ങളുടെയും ഗജവീരന്മാരുടെയും വിശേഷണമാണ്‌ തൃശൂര്‍. കലയും സാഹിത്യവും ചരിത്രവും സംഗമിക്കുന്ന പ്രദേശം. ചേരമാന്‍ രാജവംശ കത്തോളം പരന്നു കിടക്കുന്നു തൃശ്ശൂരിന്റെ ചരിത്രം. ആദ്യഭരണ കേന്ദ്രമായിരൂന്ന കൊടുങ്ങല്ലുര്‍നിന്നും പിന്നീടാണ്‌ തൃശ്ശൂര്‍ ആസ്ഥാനമാകുന്നത്‌.....

മേളഗോപുരങ്ങള്‍ ഉയരുന്ന പൂരങ്ങളുടെയും ഗജവീരന്മാരുടെയും വിശേഷണമാണ്‌ തൃശൂര്‍. കലയും സാഹിത്യവും ചരിത്രവും സംഗമിക്കുന്ന പ്രദേശം. ചേരമാന്‍ രാജവംശ കത്തോളം പരന്നു കിടക്കുന്നു തൃശ്ശൂരിന്റെ ചരിത്രം. ആദ്യഭരണ കേന്ദ്രമായിരൂന്ന കൊടുങ്ങല്ലുര്‍നിന്നും പിന്നീടാണ്‌ തൃശ്ശൂര്‍ ആസ്ഥാനമാകുന്നത്‌. ക്ഷേത്രപവേശന സത്യഗ്രഹത്തിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഗുരുവായൂര്‍,മാറുമറയ്ക്കല്‍ സമരത്തിന്റെ തീക്ഷണ മുഹുര്‍ത്തങ്ങള്‍ സൃഷ്ടിച്ച മണിമലര്‍ക്കാവ്‌, നിരവധി സമരപോരാട്ടങ്ങളുടെ രംഗവേദിയായിരുന്നു തൃശ്ശൂര്‍. സ്വാതന്ത്ര സമരത്തിന്റെ ആവേശജാലയുമായി മഹാത്മാഗാന്ധിവന്നെത്തിയത്‌ തേക്കിന്‍കാടിനെ ദേശീയപ്രസ്ഥാനത്തി ന്റയ കര്‍മ്മഭൂമിയാക്കി. കേരളസാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി,ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്കാരിക സംഘടനകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതും തൃശ്ശൂരില്‍തന്നെ. കഥകളിയുടെ ഈറ്റില്ലമായ കേരളകലാമണ്ഡലം,ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അക്കാദമിക
കേന്ദ്രമായ കേരള ഹെല്‍ത്ത്‌ യൂണിവേഴ്സിറ്റി, കാര്‍ഷിക കേരളത്തിന്‌ ഗവേഷണ ഫലങ്ങള്‍ വിതയ്ക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി അങ്ങനെ വിവരണാതീതമായ മഹത്വവും പെരുമയും പ്രസരിക്കുന്ന സാംസ്കാരിക തലസ്ഥാനത്തേക്ക്‌ പെന്‍ഷന്‍ സഹോദരങ്ങള്‍ക്ക്‌ ഹൃദയപൂര്‍വം സ്വാഗതം
 

Related