പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കും


കേരളത്തിലെ പെന്‍ഷന്‍കാരുടെ നേടിയെടുക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും പി. ബാലചന്ദ്രന്‍ എംഎല്‍എ പ്രസ്താവിച്ചു. കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ മുപ്പതാം സമ്മേളനം തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ (ജി.പത്മനാഭപിള്ള നഗറില്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം....

കേരളത്തിലെ പെന്‍ഷന്‍കാരുടെ നേടിയെടുക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും പി. ബാലചന്ദ്രന്‍ എംഎല്‍എ പ്രസ്താവിച്ചു. കേരള സ്റ്റേറ്റ്‌
സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ മുപ്പതാം സമ്മേളനം തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ (ജി.പത്മനാഭപിള്ള നഗറില്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നിട്‌ പൊതുതാല്‍പര്യ അടിസ്ഥാനത്തില്‍ കക്ഷിരാഷ്ട്രീയ വൃത്യാസങ്ങള്‍ക്കതീതമായി കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്യൂണിയനില്‍ അംഗങ്ങളായി. 103 വയസ്സിന്റെ ചെറുപ്പമുള്ള പി.ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ദീര്‍ഘവീക്ഷണമായിരുന്നു ഈ സംഘടനയുടെ ആവിര്‍ഭാവത്തിനു കാരണം. തൊഴിലെടുക്കുന്നവരോട്‌ പ്രതിബദ്ധതയുള്ള സര്‍ക്കാറാണ്‌ സംസ്ഥാനത്തുള്ളത്‌ എന്നതുകൊണ്ട്‌ തന്നെ സര്‍വീസില്‍നിന്നും പിരിഞ്ഞവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ പരിഗണനയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനം പെന്‍ഷന്‍കാരുടെ ഡിമാന്‍ഡുകള്‍ ചര്‍ച്ച ചെയ്ത്‌ ആവശ്യമായ നടപടികള്‍ക്ക്‌ രൂപം
നല്‍കും

കോവിഡ്‌ കാലത്ത്‌ ജീവിതം നിശ്ചലമായി. രണ്ടു വര്‍ഷക്കാലമായി കളി വിളക്കുകള്‍ അണഞ്ഞു കലാശാലകള്‍ ഒഴിഞ്ഞു പാഠശാലകളില്‍ മുറ്റം തരിശായി ആളും അനക്കവും ഇല്ലാതെയായി. മഹാമാരിയില്‍ ഒരു കോടിയിലേറെ പേര്‍ മരിച്ചുവെന്നാണ്‌ അനൌദ്യോഗിക കണക്കുകള്‍. ഒരു യുദ്ധത്തിലും മരിക്കാത്ത അത്രയും മനുഷ്യ ജീവനുകള്‍ നഷ്ടമായി. ഓദ്യോഗികവും അനദ്യോഗികവുമായ മരണസാഖ്യ തര്‍ക്കത്തിലാണ്‌. നൂറു വര്‍ഷത്തിനിടയ്ക്ക്‌ മാനവരാശി നേരിടുന്ന മഹാദുരന്തങ്ങളില്‍ ഒന്നാണിതെന്ന്‌ ചരിത്രം രേഖപ്പെടുത്തും. കോടിക്കണക്കിനാളുകള്‍ മരിച്ച പ്ലേഗിന്റെ നാളുകളില്‍വിശ്വപ്രസിദ്ധമായ സംസ്കാരിക ഉറവിടങ്ങള്‍ ഇളകി മണ്ണടിഞ്ഞുപോയി എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഭൂഖണ്ഡാന്തര യാത്ര നടത്തുന്ന പായ്ക്കപ്പലുകള്‍ പുറഠകടലില്‍ 40 ദിവസം നങ്കൂരമിട്ടു നിര്‍ത്തിയിരുന്നു. കോവിഡ്‌ 19 മുന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി തകര്‍ത്തു. ഈ സാഹചര്യത്തില്‍ സഹായഹസ്തവുമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത്‌ മാനവികതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന, രാജ്യത്തോട്‌ കൂറ്‌ പ്രഖ്യാപിക്കുന്ന പെന്‍ഷനേഴ്‌സ്‌ യൂണിയന്റെ സവിശേഷതയാണ്‌. ഇത്‌ തിരിച്ചറിയുന്നപുതിയ തലമുറ നിങ്ങളോട്‌ കടപ്പെട്ടിരിക്കുന്നു

 

 

Related