മുഖ്യമന്ത്രിയുടെ ആദ്യർത്ഥന മാനിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 50 ലക്ഷം രൂപ നൽകാൻ തിരുമാനിച്ചിരിക്കുന്നു. 25 ലക്ഷം രൂപ സംസ്ഥാന കമ്മിറ്റിയും 25 ലക്ഷം രൂപ ജില്ലാ കമ്മിറ്റികളും നൽകണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്


ബഹ. സുഹ്യത്ത്

        രാജ്യം നേരിടുന്ന വെല്ലുവിളിയുടെ സാഹചര്യങ്ങളും പ്രാധാന്യവും വിശദീകരി ക്കേണ്ടതില്ലല്ലോ. ഈ സന്ദർഭത്തിൽ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബഹു. മുഖ്യമന്ത്രി സഹായം അഭ്യർതറിച്ചിരിക്കുന്നു. ഇത്തരം പ്രതിസന്ധികൾ പരി ഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുമ്പ് സജീവ പങ്കാളിത്തം വഹിച്ച കെ. എസ്. എസ്. പി. യു. ഇപ്പോഴും മുൻ നിരയിലുണ്ടാകണമെന്നതിനാൽ മുഖ്യമന്ത്രിയുടെ ആദ്യ ർത്ഥന മാനിച്ച് ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിര സഹായമായി 50 ലക്ഷം രൂപ നൽകാൻ തിരുമാനിച്ചിരിക്കുന്നു. 25 ലക്ഷം രൂപ സംസ്ഥാന കമ്മിറ്റിയും 25 ലക്ഷം രൂപ ജില്ലാ കമ്മിറ്റികളും നൽകണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. തിരുമാനിക്കപ്പെട്ടിട്ടുളള അൻപത് ലക്ഷം രൂപ അടുത്തുതന്നെ മുഖ്യമന്ത്രിക്ക് കൈമാറിറുന്നതാണ്.

ജില്ലാ കമ്മിറ്റികൾ നൽകേണ്ട തുക ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം-3,25,000, കൊല്ലം-2,00,000, പത്തനംതിട്ട-127,000 ,ആലപ്പുഴ-2,12,000, കോട്ടയം-2,14,000, ഇടുക്കി-55,000, എറണാകുളം-2,61,000, തൃശൂർ-2,47,000, പാലക്കാട്-1,77,000, മലപ്പുറം-1,60,000, കോഴിക്കോട്-2,32,000, വയനാട്-32,000, കണ്ണൂർ-2,02,000, കാസർഗോഡ്-50,000.

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാസിക സ്വീകരിക്കുന്നതല്ലെന്ന് ആർ.എം.എസ്. അധികൃതർ അറിയിച്ചതിനാൽ 2019 മാർച്ച് ലക്കം സർവീസ് പെൻഷണർ മാസിക അയയ്ക്കാൻ കഴിഞ്ഞിട്ടില്ല.

Related