കോവിഡ് 19: സഹായപ്രവാഹത്തിനൊപ്പം പെൻഷൻകാരും


പെൻഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധിപേർ പ്രതിമാസവരുമാനത്തിൽനിന്നും ഒരുവിഹിതം ദുരിതാശ്വാസഫണ്ടിലേക്ക് നൽകിക്കഴിഞ്ഞു

കോവിഡ് മഹാമാരിയുടെ വിനാശകരമായ വ്യാപനത്തിനിടെ കേരളം കൂട്ടായ പ്രതി രോധം തീർക്കുന്നു. ഈ ദുരന്ത മുഖത്ത് സംഘടിത വിഭാഗങ്ങളുടെ സാമൂഹിക പ്രതിബദ്ധത സാധാരണജനങ്ങൾ അടുത്തറിയുകയാണ്. സർക്കാർ സംവിധാനങ്ങളായ പോലീസ്, ആരോഗ്യപ്രവർത്തകർ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവ കൈയും മെയ്യും മറന്ന് ഗോദയിലാണ്. കുടുംബം, മക്കൾ, മാതാപിതാക്കൾ എന്നി ബന്ധങ്ങൾക്കപ്പുറത്ത് നിസ്വാർ തതയുടെ പ്രസന്നമുഖവുമായി ജീവനക്കാരും ജനപ്രതിനിധികൾ ക്കൊപ്പം വിശ്രമരഹിതരായിപവർത്തിക്കുന്നു.അണ്ണാറകണ്ണനും തന്നാലായത് അന്വർത്ഥമാക്കും വിധം വിഷുക്കൈനീട്ടവും, സക്കാത്തും ലഘുസമ്പാദ്യവുമായി കുഞ്ഞുങ്ങൾ, രക്തദാനസന്നദ്ധരായി യുവജനങ്ങൾ, രോഗികളെ പിന്തുടർന്ന് ഗ്രാമങ്ങൾ തോറും ആശാവർക്കർമാർ, മാസ്ക് നിർമ്മാണവുമായി ജയിൽ അന്തേവാസികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ സഹോദരിമാർ എന്നിങ്ങനെ സഹായ പ്രവാഹവുമായി ആബാലവൃദ്ധം കോവിടിനെതിരായ യുദ്ധമുന്നണിയിലാണ്. കടുത്ത നിയന്ത്രണങ്ങൾ മൂലം വ്യാജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായത് പെൻഷൻ സമൂഹത്തെ നിസ്സംഗതയിലാഴ്ത്തിയില്ല. പ്രക്ഷബ്ദമായ നിരവധി പ്രതിസന്ധികൾകണ്ട് വാർദ്ധക്യത്തിലെത്തിയവരുടെ സംഘടനയായ പെൻഷനേഴ്സ് യൂണിയന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമായുണ്ട്. ഗുജറാത്ത് ഭൂകമ്പം, നീപ്പാൾ ഭൂകമ്പം, ചെന്നൈ പ്രളയം, സുനാമി, ഓഖി കൊടുങ്കാറ്റ്, രണ്ട് മഹാ പ്രളയങ്ങൾ എന്നീ പ്രകൃതിദുരന്തങ്ങളിൽ തളർന്ന ജനതക്ക് ദേശാന്തരങ്ങൾ മറന്ന് സ്വന്തം മരുന്നും ഭക്ഷണവും ചുരുക്കിപ്പിടിച്ചാണ് കെ.എസ്.എസ്.പി, യു. അംഗങ്ങൾ സഹായമെത്തിച്ചത്. ക്ലേശമനുഭവിക്കുന്ന ദരിദ്രജീവിതങ്ങൾക്ക് മുന്നിൽ അടക്കിപ്പിടിച്ച ധനാർത്തിയും ദ്രവ്യമോഹവുമായി സ്വാർതരായ വിമതരോ വിസ്സമ്മതരോ ആകാൻ ഇത്തരുണത്തിൽ മനുഷ്യത്വമുള്ളവർക്കാവില്ലല്ലോ. ലോക്ക് ഡൗണിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ആരംഭിച്ച സമൂഹഅടുക്കളകൾക്ക് പെൻഷനേഴ്സ് യൂണിയന്റെ നിരവധിയുണിമുകൾ അരിയും ഭക്ഷ്യവിഭവങ്ങളുമെത്തിച്ചു. സാമഗ്രികളുടെ അളവിനെക്കാൾ തങ്ങളാലാകുന്ന മാനവികതയുടെ കൈത്താങ്ങായിരുന്നു ഇവരുടെ സംഭാവന. എകദേശം ആറായിരം കിലോഗ്രാം

അരിയും പലവ്യഞ്ജനങ്ങളുമടക്കം മൂന്നുലക്ഷത്തിൽപരം രൂപയുടെ സഹായം കെ.എസ്.എസ്.പി, യു. യൂണിറ്റുകൾ നൽകി, എം.എൽ.എ.മാർ കോർപ്പറേഷൻ മേയർ, നഗരസഭഅദ്ധ്യക്ഷർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയചുമതലക്കാരാണ് സഹായങ്ങൾ ഏറ്റുവാങ്ങിയത്. തൃശൂർ ജനറൽ ആശുപത്രി, പുതുക്കാട്, പുത്തൻചിറ, വെളളാങ്കല്ലൂർ, പൊയ്യ, പൊറത്തിശ്ശേരി, പൂമംഗലം, ആളൂർ എന്നീ ആരോഗ്യകേന്ദ്രങ്ങൾ, അന്തിക്കാട്, ചേലക്കര, ചെമ്പുക്കാവ് തുടങ്ങിയ സബ്ട്രഷറികൾ എന്നിവിടങ്ങളിൽ മാസ്ക്കും സാനിറൈസറും വിതരണം ചെയ്തു. മതിലകം, പുത്തൂർ യൂണിറ്റുകൾ പൊതുസ്ഥലങ്ങളിലും റേഷൻകകളിലും മായ്ക്കുകൾ നൽകി. ഇരിങ്ങാലക്കുട നഗരസഭയിലേക്ക് അതിഥി തൊഴിലാളികൾക്കായി ശയോപകരണങ്ങൾ നൽകിയതും വനിതാ പെൻഷൻകാർ മാടക്കത്തറ ഹെൽത്ത് സെന്ററിലേക്കുള്ള മരുന്ന്കിറ്റ് ഏൽപ്പിച്ചതും വേറിട്ട സഹായമായി.

പെൻഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധിപേർ പ്രതിമാസവരുമാനത്തിൽ നിന്നും ഒരുവിഹിതം ദുരിതാശ്വാസഫണ്ടിലേക്ക് നൽകിക്കഴിഞ്ഞു. തവണകളായി പെൻഷനിൽ നിന്നും കുറവു ചെയ്യുന്നതിന് സമ്മതപത്രം കൊടുത്ത ഏറെപ്പേതുണ്ട്. ഒരുലക്ഷം രൂപ നൽകിയ പറപ്പൂക്കരയിലെ കെ.ഉഷാ കുമാരിടീച്ചർ, അമ്പതിനായിരം രൂപ നൽകിയ എരുമപ്പെട്ടിയിലെ ടി.വർഗ്ഗീസ് എന്നിവർ മഹാമനസ്കതയുടെ മാതൃകകളായി, 2018 ലെ പള യ കാലത്ത് 2,35,000 രൂപ വരുന്ന ഒരുകൊല്ലത്തെ പെൻഷൻ തുക ദുരിതാശ്വാസമായി ടി.വർഗ്ഗീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യർതന വന്നതോടെ ഒളരി യുണിറ്റ് സെക്രട്ടറി കെ.കെ.സഫിയ ഒരുമാസത്തെ പെൻഷൻ തുക കോർപ്പറേഷൻ മേയർ അജിത ജയരാജിന്റെകൈമാറി. വടക്കാ മഞ്ചേരിയിൽനിന്നും ഒ, ആർ.സാമശേഖരൻ, കെ.എസ്.ജോർജ്ജ്,തോമസ്മാത്യു, ഏല്യാമ്മ തോമസ്, ലിസി കോര, വി.കെ.ശ്രീദേവി, പി.കെ.സുബ്രഹ്മണ്യൻ, ഡി. ഓമന, കെ.സി,ശശിധരൻ, മുഹമ്മദ്, കൊടകരയിൽനിന്നും കെ.ഒ.പൊറിഞ്ചു, എം.ജെ.ജോസഫ്, കെ.എൻ.ഗോപാലകൃഷ്ണ ൻ, - എം.കെ. തങ്കപ്പൻ, കെ.എസ്. സതീശൻ, കെ.എം.ശിവരാമൻ, ചാവക്കാട് നിന്നും കെ.ടി.ശ്രീനിവാസൻ, കെ.വിജയകുമാർ, പി.വി, ബാലചന്ദ്രൻ, ടി.എൻ. വിമലാബായി, എം.രവീന്ദ്രൻ, ആർ.വി, അലി, പി.കെ.റോസിലി, കെ.വി. രാമകൃഷണൻ, വി,വിജയലക്ഷ്മി, വി.സുരേഷ്, കെ.പുരുഷോ

ത്തമൻ, ഭാനുമതി പുരുഷോത്തമൻ, കെ.വി.കമല, കെ.ആർ.ഗോപി,  ഇ.പി,കെ.സുഭാഷിതൻ, സി.മുഹമ്മദ് ഷെരീഫ്, സി.വി.അബൂബക്കർ,  തളിക്കുളത്തുനിന്നും ടി.കെ.ഹരിദാസ്, വി.വി.ചിദംബരൻ, വി.എസ്. ശ്രീറാണി, തൃശൂർ ബ്ലോക്കിൽ നിന്നും ടി.എൻ.വിജയാദേവി, വി.വി. പരമേശ്വരൻ, വി.കെ.നാരായണൻ, വി.കെ.ഹാരിഫാബി, കെ.ചന്ദ്രമോഹനൻ, മതിലകത്തെ പി.എ.വേലായുധൻ, ടി.എസ്. ശങ്കരനാരായണൻ, അവിണിശ്ശേരിയിലെ കെ.ശശിധരൻ, ഇരിങ്ങാലക്കുടയിലെ  എം.ടി. വർഗ്ഗീസ്, എ.ജി. രാധാമണി  ഒല്ലൂക്കരയിലെ സോമൻ കാര്യാട്ട്.  എന്നിങ്ങനെ ഒരുമാസത്തെ പെൻഷൻതുക ഏൽപിച്ചവരുടെ നീളുന്ന പട്ടിക ലോക്ക്ഡൗൺമൂലം  പൂർണ്ണമായും ശേഖരിക്കാനായിട്ടില്ല.  മഹാമാരി മരണം വിതക്കുന്ന അരക്ഷിതകാലത്ത് പിശുക്കിന്റെ മൗനികളാകാൻ പെൻഷൻകാർക്കാകില്ല. പെൻഷനേഴ്സ് സഹകരണസംഘങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കൊപ്പമുണ്ട്. കൊടകര  ബ്ലോക്ക് സഹകരണ സംഘം എഴുപതിനായിരം രൂപ മന്ത്രി സി.രവീന്ദ്രനാഥിനെ ഏൽപ്പിച്ചു.  വടക്കാഞ്ചേരി, ചാലക്കുടി, ഇരിങ്ങാലക്കുട, മാള, ജില്ലാ വെൽഫെയർ സംഘം എന്നീ സഹകരണ  സ്ഥാപനങ്ങളും ഇത്തരത്തിൽ മുന്നോട്ട് വന്നിട്ടുണ്ട്.

Related