പകരാവൂർ മടങ്ങി, ഇനിയൊരു യാത്രക്ക് ബാല്യമില്ലാതെ


ത്വാഗവും മനുഷ്യത്വവും മതമായി സ്വീകരിച്ച മനുഷ്യാകാരം പൂണ്ട കർമ്മയോഗി. സമൂഹ മനുഭവിക്കുന്ന ദുഃഖങ്ങൾക്ക് വിദ്യഭ്യാസം വലി യൊരു മറുമരുന്നു തന്നെയാണെന്ന് തിരിച്ച റിഞ്ഞ വിദ്യാഭ്യാസ വിചക്ഷണൻ ... മാതൃകാ അദ്ധ്യാപകൻ, സാമൂഹ്യ പരിഷ്ക്കരണവാദി, സമുദായ സ്നേഹിയായിരിക്കുകയും സാമൂ ഹിക സേവകനായിരിക്കുകയുമെന്ന ഭാരിച്ച ചുമതലയും ഉത്തരവാദിത്വവും അതിന്റെ എ ല്ലാ പൂർണ്ണതയോടെയും സാക്ഷാത്ക്കരിച്ച മ ഹദ് വ്യക്തിത്വം. നിസ്വ വർഗ്ഗമവുഭവിക്കുന്ന ക്ലേശങ്ങൾ വിദ്യാഭ്യാസത്തിലൂടെ തുടച്ചുനീ ക്കാനാവുമെന്ന തിരിച്ചറിവിലൂടെ തന്റെ പൂർ വ്വികർ പടുത്തുയർത്തിയ മൂക്കലയിലെ വി ദ്യാലയവും അമൂല്യമായ അനുബന്ധ സൗക ര്യങ്ങളും സർക്കാരിനു വിട്ടുനല്കിയ - ഒരു പക്ഷേ കേരളത്തിന്റെ അക്ഷര ചരിത്രത്തിലെ തന്നെ അത്യപൂർവ്വ മാതൃകയാണ് മൺമറഞ്ഞ ചിത്രൻ നമ്പൂതിരിപ്പാട് !.

Related